ബിഹാർ ജയിലിൽനിന്നു ചാടിയ പ്രതി ഡൽഹി പോലീസിന്റെ പിടിയിൽ


ന്യൂഡൽഹി: ബിഹാറിലെ ജയിൽനിന്നു ചാടിയ പ്രതി ഡൽഹി പോലീസിന്റെ പിടിയിൽ. ബിഹാറിലെ സീതാമർഹി ജില്ലയിലെ ജയിലിൽനിന്നും രക്ഷപ്പെട്ട വികാസ് ജായാണ് ഡൽഹി പോലീസിന്‍റെ പിടിയിലായത്. ഡൽഹി പോലീസും ബിഹാർ എസ്ടിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വികാസ് ഡൽഹിയിലെ നഗ്ലോയിൽ വികാസ് സുഹൃത്തുമായി കൂടിക്കാഴ്ച നടത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സെപ്റ്റംബർ 19ന് പോലീസിന്‍റെ കണ്ണിൽ മുളക് പൊടി വിതറിയാണ് വികാസ് രക്ഷപ്പെട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed