ആറ് കൊലപാതകങ്ങളും താൻ തന്നെ ചെയ്തതെന്ന് ജോളി സമ്മതിച്ചു: എസ്‍പി സൈമൺ
കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകം സംബന്ധിച്ച് നിർണായക വിവരങ്ങൾ വ്യക്തമാക്കി അന്വേഷണ സംഘത്തലവൻ റൂറൽ എസ്പി കെ.ജി.സൈമൺ. ആറ് കൊലപാതകങ്ങളും താൻ തന്നെ ചെയ്തതാണെന്ന് ജോളി വെളിപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ ജോളിയുൾപ്പെടെയുള്ള മൂന്ന് പ്രതികൾക്കെതിരെയും ശക്തമായ തെളിവുകളുണ്ടെന്നും ഷാജുവിനേക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ലക്ഷ്യമായിരുന്നു കൊലകൾക്ക് മുഖ്യ കാരണമായതെന്നും ആർഭാട ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ജോളി പണം ചെലവിട്ടതെന്നും എസ്പി കൂട്ടിച്ചേർത്തു.

