പരിശോധനയ്ക്കിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു
തിരൂർ: മലപ്പുറത്ത് വാഹന പരിശോധനയ്ക്കിടെ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനെ ബൈക്കിലെത്തിയ സംഘം ഇടിച്ചു തെറിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അപകടശേഷം ബൈക്ക് യാത്രികർ ഓടിരക്ഷപ്പെട്ടു. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

