ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി രോഗി മരിച്ചു
കോഴിക്കോട്: ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി രോഗി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫാറോക്ക് കടിയാറത്ത്പറന്പ് ശ്രീപ്രഭയിൽ സി.കെ പ്രഭാകരൻ (56) ആണ് മരിച്ചത്.
പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഏഴാം വാർഡിൽ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന പ്രഭാകരൻ വാർഡിലെ ജനലിനുള്ളിലൂടെയാണ് താഴേക്ക് ചാടിയതെന്ന് മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ അഞ്ചിനാണ് പ്രഭാകരന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞത്. മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

