ശബരിമല മിൽമ നെയ്യ് അഴിമതി: വിജിലൻസ് അന്വേഷണത്തിന് എസ്പി എം.ജെ. സോജൻ നേതൃത്വം നൽകും
ഷീബ വിജയൻ
ശബരിമലയിലെ മിൽമ നെയ്യ് അഴിമതി അന്വേഷിക്കാൻ സർക്കാർ സമർപ്പിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പട്ടികയ്ക്ക് ഹൈക്കോടതി അംഗീകാരം നൽകി. എസ്പി എം.ജെ സോജനെ അന്വേഷണ സംഘത്തിന്റെ മേധാവിയായി കോടതി ചുമതലപ്പെടുത്തി. വിജിലൻസ് ഡിവൈഎസ്പി സി.എച്ച് ഹരിയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. കേസിൽ ഒരു മാസത്തിനുള്ളിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.
വിജിലൻസ് മേധാവി മനോജ് എബ്രഹാം കൈമാറിയ പട്ടികയിൽ നിന്നാണ് എസ്പി എം.ജെ സോജനെ മേധാവിയായി കോടതി തെരഞ്ഞെടുത്തത്. ഡിവൈഎസ്പി സി.എച്ച് ഹരിക്ക് പുറമെ നാല് വിജിലൻസ് ഇൻസ്പെക്ടർമാരും അടങ്ങുന്നതാണ് അന്വേഷണ സംഘം. ശബരിമലയിൽ ഉപയോഗിക്കുന്നതിനായി 1,65,000 ലിറ്റർ മിൽമ നെയ്യ് വാങ്ങിയതിലെ അഴിമതിയും ക്രമക്കേടുമാണ് സംഘം അന്വേഷിക്കുന്നത്. സ്പെഷ്യൽ കമ്മീഷണറുടെ എതിർപ്പ് അവഗണിച്ച് ശാസ്ത്രീയ പരിശോധനകൾ ഇല്ലാതെ നെയ്യ് വാങ്ങിയ സംഭവത്തിൽ സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
adsadsadsasd

