തലാപ്പിൽ അബ്ദുൾ ജലീൽ വധക്കേസ്: മൂന്ന് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ
ഷീബ വിജയൻ
മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൾ ജലീലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. നെല്ലിക്കുത്ത് സ്വദേശികളായ ഷുഹൈബ്, അബ്ദുൾ മാജിദ്, പാണ്ടിക്കാട് സ്വദേശി ഷംസീർ എന്നിവരെയാണ് മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ പ്രതികൾ ഓരോരുത്തരും ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. കേസിൽ ഒന്നാം പ്രതി ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ജാമ്യം റദ്ദാക്കുകയും ജാമ്യക്കാർക്കെതിരെ കേസ് എടുക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതിയെ പോലീസ് കണ്ടെത്തുകയും വിധി പ്രസ്താവിക്കുകയും ചെയ്തത്.
xzxzzzaz

