നവവധുവിന് ഒരു പവനും പട്ടുസാരിയും ; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെയുടെ ആദ്യ ബജറ്റ്


ഷീബ വിജയൻ

തമിഴ്‌നാട്ടിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ടിവികെ സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി മാരി വിൽസൺ അവതരിപ്പിച്ചു. നവവധുവിന് ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുന്ന പദ്ധതിയാണ് ബജറ്റിലെ പ്രധാന ആകർഷണം. ഇതിനായി 812 കോടി രൂപ വകയിരുത്തി. കൂടാതെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഒരു ഗ്രാം മോതിരം നൽകുന്ന പദ്ധതിക്കായി 560 കോടി രൂപയും നീക്കിവെച്ചു.

കോളജ് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും സ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിളും നൽകുന്ന പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 2036-ഓടെ തമിഴ്‌നാടിനെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

article-image

dfdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed