അരൂരിൽ‍ കായലിൽ‍ ചാടിയ വിദ്യാർ‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി


തിരുവനന്തപുരം: എറണാകുളം അരൂരിൽ‍ കുന്പളം പാലത്തിൽ‍ നിന്നും കായലിൽ‍ ചാടിയ വിദ്യാർ‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. എരമല്ലൂർ‍ കാട്ടിത്തറ വീട്ടിൽ‍ ജോൺസന്റെയും ഷൈനിയുടെയും മകൾ‍ ജിസ്ന ജോൺസനാ(20)ണ് ഇന്നലെ രാവിലെ ഏഴരയോടെ കായലിൽ‍ ചാടിയത്.

രാവിലെ വീട്ടിൽ‍ നിന്നും കോളേജിലേക്ക് പോയ പെൺകുട്ടി കുന്പളത്ത് ബസ് ഇറങ്ങി പാലത്തിലെത്തി. പാലത്തിന്റെ നടപ്പാതയിലൂടെ നടന്നു വന്ന ജിസ്ന ബാഗും ഐഡന്റിറ്റി കാർ‍ഡും ഊരി താഴെ വെച്ചശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടു നിന്നവരാണ് പോലീസിനെ വിവരം അറിയിച്ചത്.

ഗാന്ധിനഗർ‍ േസ്റ്റഷനിൽ‍ നിന്നുള്ള ഫയർ‍ഫോഴ്സ് സംഘവും നേവിയുടെ മുങ്ങൽ‍ വിദഗ്ദ്ധരും പോലീസും നാട്ടുകാരും ചേർ‍ന്ന് നടത്തിയ തിരച്ചിലിനൊടുവിൽ‍ മൂന്നു മണിയോടെ കുന്പളം റെയിൽ‍വേ പാലത്തിനടിയിൽ‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. എറണാകുളം കലൂരിലെ കൊച്ചിൻ ടെക്നിക്കൽ‍ കോളേജിൽ‍ മൂന്നാം വർ‍ഷ സിവിൽ‍ ഡ്രോട്ട്സ്മാൻ‍ കോഴ്സ് വിദ്യാർ‍ത്ഥിനിയായിരുന്നു ജിസ്ന ജോൺസൺ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed