കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും റെയ്ഡ്; കുഴിച്ചിട്ട 6 ഫോണുകൾ പിടിച്ചെടുത്തു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും ഫോണുകൾ പിടിച്ചെടുത്തു. ജയിൽ വളപ്പിൽ കുഴിച്ചിട്ട നിലയിൽ ആറ് ഫോണുകളാണ് കണ്ടെടുത്തത്. പവർബാങ്കുകൾ,ഇയർഫോണുകൾ,കഞ്ചാവ് ഉൾപ്പെടെ ലഹരിപദാർത്ഥങ്ങൾ എന്നിവയും പിടിച്ചെടുത്തു. ജയിലിൽ റെയ്ഡ് തുടരുകയാണ്.
ഇതോടെ പിടികൂടിയ ഫോണുകളുടെ എണ്ണം 27 ആയി. ജൂൺ 30 വരെ ദിവസവും പരിശോധന നടത്താനാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്‍റെ നിർദ്ദേശം. ജയിൽ ഡിജിപിയുടെ തന്നെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ നാല് ദിവസം മുമ്പ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള തടവുകാരിൽ നിന്ന് നാല് ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഫോൺ ഉപയോഗിച്ച ആറ് തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഫോൺ ആരുടെയെല്ലാമാണ്, എങ്ങനെയാണ് എത്തിച്ചത് എന്നൊക്കെയുള്ള കാര്യങ്ങൾ കണ്ണൂർ ടൗൺ പൊലീസാണ് അന്വേഷിക്കുന്നുണ്ട് .

