പശുക്കടത്ത് ആരോപിച്ച് കാസര്‍ഗോട്ട് രണ്ടു പേര്‍ക്ക് ക്രൂരമര്‍ദ്ദനം
കാസര്‍ഗോഡ് : പശുക്കടത്ത് ആരോപിച്ച് കാസര്‍ഗോട്ട് രണ്ടു പേര്‍ക്ക് മര്‍ദ്ദനം. കര്‍ണാടക പുത്തൂര്‍ സ്വദേശികളായ ഹംസ, അല്‍ത്താഫ് എന്നിവര്‍ക്ക് നേരെയാണ് ബദിയഡുക്ക പോലീസ് സ്‌റ്റേഷന്‍ പരിതിയിലെ മഞ്ഞനടുക്കയില്‍ വെച്ചു അക്രമണം ഉണ്ടായത്. മൃഗഡോക്ടറില്‍ നിന്നും കൃത്യമായ സാക്ഷ്യപത്രത്തോടൊപ്പം കൊണ്ടുവന്ന പശുവിനെയും പശുകുട്ടിയെയും വളര്‍ത്താനായാണ് ഇവര്‍ കൊണ്ടുവന്നത്. ഇവരെ തടഞ്ഞുനിര്‍ത്തി
അക്രമികള്‍ പശുക്കളെയും പിക്കപ്പ് വാനും തട്ടിക്കൊണ്ടുപോയി. വാഹനത്തിലുണ്ടായിരുന്ന 50,000 രൂപയും അക്രമികള്‍ മോഷ്ടിച്ചു. കൈകാലുകള്‍ക്ക് സാരമായി പരിക്കേറ്റ ഇവര്‍ ഇ കെ നായനാര്‍ ആശുപത്രിയില്‍ ചികിത്സതേടി. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി.

