ദാറുല്‍ ഈമാന്‍ മദ്രസ വാര്‍ഷികം ആഘോഷിച്ചു
മനാമ: ദാറുല്‍ ഈമാൻ കേരള വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന മദ്രസകളുടെ 19 ാമത് വാര്‍ഷിക ആഘോഷ പരിപാടി വിദ്യാര്‍ഥികളുടെ കലാ പരിപാടികളോടെ സംഘടിപ്പിച്ചു. ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി മദ്രസാ രക്ഷാധികാരിയും ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡൻറുമായ ജമാല്‍ ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു. റിഫ മദ്രസാ വിദ്യാര്‍ഥി യാഖൂത്തിെൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ ദാറുല്‍ ഈമാന്‍ കേരള വിഭാഗം ജന. സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിച്ചു. മദ്രസ പ്രിന്‍സിപ്പല്‍ സഈദ് റമദാന്‍ നദ്വി ‘ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. മനാമ മദ്രസ പി.ടി.എ പ്രസിഡൻറ് മുഹമ്മദ് സാജിദ്, റിഫ മദ്രസ പി.ടി.എ പ്രസിഡന്‍റ് ആദില്‍ മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി എ.എം ഷാനവാസ് സമാപനം നിര്‍വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
കലാപരിപാടി അരങ്ങേറിയപ്പോള്‍

