പഠന ക്ലാസ്സ് സംഘടിപ്പിച്ചു
മനാമ. സിജിയുടെ ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഹൂറ ചാരിറ്റി ഹാളിൽ “ലീഡേഴ്സ് എംപവര്‍മെന്റ്- റോള്‍ 2019” എന്ന പേരില്‍ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. സിജി എച്.ആര്‍ ഡയറക്ടർ നിസ്സാം എ.പി ക്ലാസ്സിനു നേതൃത്വം നല്‍കി. സിജി ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രവർത്തങ്ങളെ കുറിച്ചും കരിയർ ഗൈഡൻസിനെ കുറിച്ചും വിശദീകരണം നല്‍കി. വിവിധ സംഘടനാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
സിജി ബഹ്‌റൈൻ ആക്ടിവിറ്റി കോര്‍ഡിനേറ്റർ യൂസുഫ് അലി നേതൃത്വം നൽകിയ പരിപടിയിൽ ജനറൽ സെക്രട്ടറി ഷിബു പത്തനംതിട്ട, വൈസ് ചെയർമാൻ മൻസൂർ പി.വി, ചീഫ് കോർഡിനേറ്റർ സിബിൻ സലിം, എച്ച്. ആര്‍ കോര്‍ഡിനേറ്റർ നൗഷാദ് അമാനത്ത്, നിസാർ കൊല്ലം, സഹീർ, നൗഷാദ് അടൂർ, ആസാദ്, ധൻജീബ്, മുജീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

