ആളാകാൻവേണ്ടി ശബരിമലയെ ഉപയോഗിക്കുന്നത് തെറ്റ്: ജി. സുധാകരൻ


 

തിരുവനന്തപുരം: എൻ.കെ പ്രേമചന്ദ്രൻ എം.പിയെ പരോക്ഷമായി വിമർശിച്ച് മന്ത്രി ജി. സുധാകരൻ. ആളാകാൻവേണ്ടി ശബരിമലയെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾ കയറാതിരിക്കാന്‍ പാർലമെന്‍റ് നിയമം പാസാക്കണമെന്ന് പറയുന്നത് ശരിയോ തെറ്റോയെന്ന് ഭരണഘടന വായിച്ചിട്ട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്‍റിൽ‍ ആണോ ഇതൊക്കെ ചെയ്യേണ്ടത്. ഓരോ പള്ളിക്കും ക്ഷേത്രത്തിനും വേണ്ടി നിയമം ഉണ്ടാക്കാൻ തുടങ്ങിയാൽ സ്ഥിതി എന്താകും മന്ത്രി ചോദിച്ചു. പാർലമെന്‍റിൽ തലയിൽ കെട്ടുമായി വരുന്നവരെ സൂക്ഷിക്കണം. തലയിലെ കെട്ടിനകത്ത് ആയുധങ്ങളില്ലെന്ന് എങ്ങനെ കരുതാനാകും. ക്രിമിനൽ കേസിലെ പ്രതികളാണ് പല എം.പിമാരെന്നും സുധാകരൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed