മക്കൾ ചെയ്യുന്ന തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ല; മകനെ സംരക്ഷിക്കില്ല: കോടിയേരി
തിരുവനന്തപുരം: മുംബൈ സ്വദേശിനിയുടെ പരാതിയുമായി ബന്ധപ്പെട്ട് ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന ആരോപണത്തിൽ പ്രതികരണവുമായി പിതാവും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണൻ രംഗത്ത്. മക്കൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ എനിക്ക് കഴിയില്ലെന്നും, മകനെ സംരക്ഷിക്കുന്ന ഒരു നിലപാടും തന്റെ ഭാഗത്തുനിന്നോ പാർട്ടിയുടോ ഭാഗത്തു നിന്നോ ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. എ.കെ.ജി സെന്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

