എറണാകുളത്ത് മധ്യവയസ്കൻ വെടിയേറ്റ് മരിച്ച നിലയിൽ
എറണാകുളം: പോത്താനിക്കാട് മധ്യവയസ്കൻ വെടിയേറ്റ് മരിച്ച നിലയിൽ. പുളിന്താനം കുഴിപ്പിള്ളിൽ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ മരിച്ച നിലയിൽ അയൽവാസിയുടെ വീടിന്‍റെ ടെറസിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ പൊലീസിനായിട്ടില്ല.
അയൽവാസിയായ കാക്കൂച്ചിറ സജീവന്‍റെ വീടിന്‍റെ ടെറസിലാണ് ഇന്ന് രാവിലെ പ്രസാദ് മരിച്ചു കിടക്കുന്നത് കാരണപ്പെട്ടത്. പ്രസാദിന്‍റെ മൃതശരീരത്തിന് അടുത്ത് നിന്ന് ഒരു എയർഗണും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ എയർഗൺ തകർന്ന നിലയിലാണ്. മരിച്ച പ്രസാദിന്‍റെ വസ്ത്രങ്ങൾ വലിച്ചു കീറിയ നിലയിലാണ്. കൊല്ലപ്പെട്ട പ്രസാദ് സജീവന്‍റെ വീട്ടുജോലിക്കാരനാണെന്നാണ് വിവരം. സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

