യതീഷ് ചന്ദ്രയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ല: മന്ത്രി കെകെ ശൈലജ


കോഴിക്കോട്: എസ്പി യതീഷ് ചന്ദ്രക്ക് പിന്തുണയുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ എസ്പി യതീഷ് ചന്ദ്ര അപമാനിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് കെകെ ശൈലജ പറഞ്ഞു. ശബരിമലയിലെ പ്രശ്‌നങ്ങള്‍ കേന്ദ്രമന്ത്രിയെ വ്യക്തമായി പറഞ്ഞു മനസിലാക്കി കൊടുക്കുകമാത്രമാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

കേന്ദ്രമന്ത്രിയുടെ വാഹനം കടത്തിവിടില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാല്‍ മന്ത്രിയുടെ കൂടെ വന്ന വാഹനങ്ങള്‍ കടത്തി വിടില്ലായെന്നാണ് എസ്പി പറഞ്ഞിട്ടുള്ളത്. കൂടാതെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. ശബരിമലയിലെത്തിയ കെപി ശശികലയോടും മാന്യമായി കാര്യങ്ങള്‍ ധരിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. രണ്ട് സംഭവങ്ങളിലും യതീഷ് ചന്ദ്രയുടെ പെരുമാറ്റം മോശമായി തോന്നിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അന്യ സംസ്ഥാനത്തു നിന്നും നിരവധി ഭക്തന്മാര്‍ ശബരിമലയില്‍ എത്തുന്നതിനാല്‍ എച്ച്‌വണ്‍ എന്‍വണ്‍ പനി പടരാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ ശബരിമല പ്രത്യേക ജാഗ്രതയിലുമാണെന്നും മന്ത്രി പറഞ്ഞു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed