ചൊവ്വാഴ്ച ചെന്നിത്തല, ഉമ്മൻ ചാണ്ടി മല കയറും


കൊച്ചി : ശബരിമലയിലെ നിരോധനാ‍ജ്ഞ ലംഘിക്കാൻ യുഡിഎഫ് ഏകോപന സമിതി തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ നിരോധനാജ്ഞ ലംഘിച്ചു ചൊവ്വാഴ്ച ശബരിമലയിൽ പ്രവേശിക്കാനാണു തീരുമാനം. മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടു പ്രക്ഷോഭം ശക്തമാക്കും. 22 നു സെക്രട്ടറിയേറ്റിനു മുന്നിൽ കൂട്ടധർണ സംഘടിപ്പിക്കും. നിയമസഭയിലും വിഷയം ഉന്നയിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed