കണ്ണൂർ വിമാനത്താവളത്തിലും ബന്ധു നിയമനം : ആരോപണവുമായി ട്രേഡ് യൂണിയനുകൾ


കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സിപിഎം പ്രാദേശിക നേതാക്കൾ ബന്ധുക്കൾക്കു നിയമനം തരപ്പെടുത്തിയെന്ന ആരോപണവുമായി വിവിധ ട്രേഡ് യൂണിയനുകൾ. ശുചീകരണ തൊഴിൽ മുതൽ കിയാലിലെ നിയമനങ്ങളിൽ വരെ സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കു പരിഗണന ലഭിച്ചെന്നു സിഐടിയു ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ ആരോപിച്ചു.

ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങളിലുള്ളവരെപ്പോലും പരിഗണിക്കാതെയാണു നിലവിലെ നിയമനങ്ങൾ. ഇത്തരത്തിൽ നിയമനം നേടിയവരുടെ പട്ടിക തയാറാക്കി വൈകാതെ പുറത്തുവിടുമെന്നും ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.

കിയാലിന്റെ പല ടെൻഡറുകളും പത്രപരസ്യം ഉൾപ്പെടെ നൽകാതെ സുതാര്യതയില്ലാതെയാണു വിളിച്ചത്. വിവിധ ജോലികൾ ഏറ്റെടുത്ത ഏജൻസികളിലെ 40–50 ശതമാനം നിയമനങ്ങളിൽ കിയാലിന് അധികാരം ഉണ്ടായിട്ടും രാഷ്ട്രീയം നോക്കി പട്ടിക തയാറാക്കുകയാണു ചെയ്യുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

You might also like

  • NEC

Most Viewed