ശബരിമല സമരം: രൂക്ഷവിമർശനവുമായി എം.ടി
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിലുണ്ടായ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ രംഗത്ത്. വിധിക്കെതിരെ സംസ്ഥാനത്ത് അരങ്ങേറുന്ന സമരങ്ങള്‍ കേരളത്തെ നൂറ്റാണ്ട് പിന്നോട്ട് നടത്താനുള്ള നീക്കമാണെന്നും എംടി പറഞ്ഞു. ഒരു മലയാള പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് എം.ടി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിന് അപമാനകരമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും, നാടിന്‍റെ ഭാവി നല്ലതാകണമെന്ന് ആഗ്രഹിക്കുന്ന ആരും ഇതിനെ പിന്തുണയ്ക്കില്ല എന്നും , സുപ്രീം കോടതി വിധിയെ എതിര്‍ക്കാന്‍ സ്ത്രീകളെ സംഘടിപ്പിച്ചാണ് സമരം നടത്തുന്നത്. ഇത് പിന്നോട്ട് പോകലാണെന്നും എംടി അഭിപ്രായപ്പെട്ടു. ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാവാം, അതിൽ മൂളായ്ക സമ്മതം രാജൻ’ എന്ന‌് ആശാന്‍ കുറിച്ചതാണ് ഇവരെ ഓര്‍മിപ്പിക്കാന്‍ ഉള്ളതെന്നും , ഗുരുവായൂരില്‍ നടന്ന ക്ഷേത്രപ്രവേശ സത്യഗ്രഹത്തെയും ഒരു വിഭാഗം ആളുകള്‍ എതിര്‍ത്തിരുന്നു. അന്ന് അന്ന് ഗുരുവായൂരപ്പന്റെ തേജസിന് കുറവ് വരുമെന്ന തരത്തിലായിരുന്നു പ്രചാരണമെന്നും പക്ഷേ, ആ തേജസിന് കുറവുണ്ടായിട്ടില്ലെന്ന് ദെെവവിശ്വാസികള്‍ക്ക് അറിയാം. സ്ത്രീയെ രണ്ടാം തരക്കാരാക്കി നിലനിര്‍ത്താനാണ് ശ്രമം നടക്കുന്നത്. അതിന് സ്ത്രീയെ തന്നെ കരുവാക്കി പ്രശ്നമുണ്ടാക്കുകയാണെന്നും എംടി പറഞ്ഞു.

