ശബരിമല സ്ത്രീപ്രവേശനം: റിട്ട് ഹര്‍ജികള്‍ ഈ മാസം 13ന് പരിഗണിക്കും.
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഈ മാസം 13ന് പരിഗണിക്കും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവര്‍ അടങ്ങിയ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. മൂന്നു റിട്ട് ഹര്‍ജികളാണ് സമര്‍പ്പിച്ചിട്ടുള്ളത്. മദ്രാസില്‍ നിന്നുള്ള അഭിഭാഷകനായ വിജയ കുമാര്‍, എറണാകുളം സ്വദേശി ജയ വിജയകുമാര്‍, മുംബൈ സ്വദേശിയായ ശൈലജ വിജയന്‍ എന്നിവരാണ് റിട്ട് ഹര്‍ജികളുമായി സുപ്രി കോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ അഞ്ചംഗ ബെഞ്ചിന്റെ വിധിക്ക് എതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

