നോക്കുകൂലി വിവാദം വീണ്ടും


തിരുവനന്തപുരം :  നോക്കുകൂലി വിവാദം വീണ്ടും. വീട് പണിക്കിറക്കിയ സാധനങ്ങൾക്ക് നടന്‍ സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി വാങ്ങിയതായി പരാതി. യൂണിയൻകാർ നോക്കുകൂലിയായി 25,000 രൂപ വാങ്ങിയെന്ന് സുധീര്‍ കരമന ആരോപിച്ചു. ഇന്നലെയാണ് തര്‍ക്കമുണ്ടായത്. വീടുപണിക്കായി കൊണ്ടുവന്ന ഗ്രൈനൈറ്റും മാര്‍ബിളും ഇറക്കുന്നതിനാണ് നോക്കുകൂലി വാങ്ങിയത്. സാധനം ഇറക്കിയവര്‍ക്ക് 16,000 രൂപ നല്‍കിയിരുന്നു. ഇതിന് പുറമെയാണ് നോക്കി നിന്ന യൂണിയന്‍കാര്‍ 25,000 രൂപ വാങ്ങിയത്.  നോക്കുകൂലി വാങ്ങിയത് ചോദ്യം ചെയ്തതോടെ തൊഴിലാളികള്‍ ചീത്തവിളിച്ചെന്നും നടന്‍ പറയുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed