ശിവകാർത്തികേയനും സായിപല്ലവിയും ഒരുമിക്കുന്നു
തമിഴ് താരം ശിവകാർത്തികേയന്റെ അടുത്ത ചിത്രത്തിൽ നായിക സായി പല്ലവി. ബോസ് എങ്കിര ഭാസകരൻ, ആൾ ഇൻ ആൾ, അഴക് രാജ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ രാജേഷ് ഒരുക്കുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സീമരാജ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ശിവകാർത്തികേയൻ. ഇത് പൂർത്തിയാക്കിയ ശേഷം രാജേഷിന്റെ ചിത്രത്തിൽ അഭിനയിക്കും.
അതേസമയം ആദ്യ തമിഴ് ചിത്രം കരു ഇതുവരെ റിലീസ് ചെയ്തില്ലെങ്കിലും നിരവധി അവസരങ്ങളാണ് സായി പല്ലവിയെ തേടിയെത്തുന്നത്.

