സൈബർ ആക്രമണത്തിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നത് സ്ഥിരീകരിച്ച് എസ്ബിഐ: ജാഗ്രതാ നിർദേശവുമായി ഡാർക് വെബ് റിപ്പോർട്ട്
ഷീബ വിജയൻ
സൈബർ ആക്രമണം സംബന്ധിച്ച് എസ്ബിഐ സ്ഥിരീകരണം നടത്തിയിട്ടുണ്ട്. സൈബർ ആക്രമണത്തെ തുടർന്ന് 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്നാണ് ബാങ്കിന്റെ കണ്ടെത്തൽ. ഡാർക് വെബിൽ ഈ വിവരങ്ങൾ ലഭ്യവുമാണ്. പ്രാഥമിക അന്വേഷണത്തിൽ ഉപഭോക്താക്കളുടെ പേര്, മൊബൈൽ നമ്പർ, ജനനതീയതി, ഇമെയിൽ വിലാസം, വീട്ടുവിലാസം, വായ്പ വിവരങ്ങൾ എന്നിവയാണ് ചോർന്നതെന്ന് എസ്ബിഐ റിപ്പോർട്ടിൽ പറയുന്നു. സിരിസിയം എന്ന പേരിൽ അറിയപ്പെടുന്ന ഹാക്കർ ഗ്രൂപ്പാണ് വിവരങ്ങൾ ചോർത്തിയത്.
സൈബർ സെക്യൂരിറ്റി അക്കൗണ്ടായ സൈബർപ്ലസ് 56 ആണ് ചോർച്ചയെ കുറിച്ച് വിവരങ്ങൾ നൽകിയത്. 3.75 ലക്ഷം പേരുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെന്നായിരുന്നു സൈബർ പ്ലസിന്റെ അവകാശവാദം. 2,722 പിഡിഎഫ് ഫയലുകളിലെ വിവരങ്ങളും ചോർത്തിയെന്ന് സൈബർ പ്ലസ് അവകാശപ്പെടുന്നു. എന്നാൽ, ചോർച്ചയുടെ ആഴം ഇപ്പോഴും കൃത്യമായി വ്യക്തമല്ല. നവംബർ അഞ്ചിന് രണ്ടാംപാദ സാമ്പത്തികഫലം എസ്ബിഐ പുറത്തുവിടാനിരിക്കെയാണ് ചോർച്ച സംബന്ധിച്ച വാർത്തകളും വരുന്നത്.
adfsdfsdsf

