എസ്.എം.എ മരുന്ന് മാറ്റില്ല; ആശങ്കയുണ്ടെങ്കിൽ പരിഗണിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ
ഷീബ വിജയൻ
സ്പൈനൽ മസ്കുലർ അട്രോഫി രോഗികളായ കുട്ടികൾക്ക് നൽകിവരുന്ന മരുന്നിൽ രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. നിലവിൽ നൽകി വരുന്ന മരുന്ന് മാറ്റാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. രക്ഷിതാക്കൾ തന്നോട് മരുന്ന് മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സാങ്കേതിക വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ഇപ്പോഴത്തെ ഇന്ത്യൻ നിർമിത മരുന്ന് നൽകുന്നതെന്നും കെ. മുരളീധരൻ അറിയിച്ചു.
പുതിയ മരുന്നിനെക്കുറിച്ച് ഇതുവരെയും ആക്ഷേപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനം എടുത്തതും സാങ്കേതിക സമിതി കൂടിയതും കഴിഞ്ഞ സർക്കാരിന്റെ കാലത്താണെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അതിന്റെ ഉത്തരവിറങ്ങുക മാത്രമാണ് ചെയ്തതെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
fcfdf

