സംസ്ഥാനത്തെ ഡീസൽവില എഴുപതു രൂപ കടന്നു


കൊച്ചി : കേരളത്തിലെ ഡീസൽവില ചരിത്രത്തിലാദ്യമായി എഴുപതു രൂപ കടന്നു. ഏറ്റവും കൂടിയ ഡീസല്‍ വില തിരുവനന്തപുരത്താണ്, ഡീസല്‍ വില 70 രൂപ കടന്നു. 70.08 ആണ് നഗരത്തിലെ ഇന്നത്തെ ഡീസല്‍ വില. ഇന്നലെ 69.89 ആയിരുന്ന ഡീസല്‍ വിലയാണ് 19പൈസ കൂടി 70-ലേക്കെത്തിയത്. മറ്റു ജില്ലകളിലും വില വർധന ഉണ്ടായിട്ടുണ്ടെങ്കിലും, എഴുപതിനടുത്തു മാത്രമേ എത്തിയിട്ടുള്ളൂ. ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചതോടെ പെട്രോള്‍-ഡീസല്‍ വിലയിലെ അന്തരം 7 രൂപയില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed