കാ­­­റി­­­ടി­­­ച്ചു­­­ പരി­­­ക്കേ­­­റ്റ പത്ത് വയസ്സു­­­കാ­­­രൻ മരി­­­ച്ചു­­­


തൃശൂർ: കാറിടിച്ചു പരിക്കേറ്റ പത്ത് വയസ്സുകാരൻ മരിച്ചു. പുഴയ്ക്കലിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന പുഴയ്ക്കൽ ആലപ്പാട്ട് വീട്ടിൽ ജോബിയുടെ മകൻ എബിനാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.15ന് ബസ് സ്റ്റോപ്പിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. അപകടം നടന്ന സ്ഥലത്തിന് അടുത്താണ് എബിന്റെ വീട്. മകനെ കാർ ഇടിക്കുന്നത് കണ്ട് രക്ഷിക്കാൻ ഓടിയെത്തിയ അമ്മ നിഷയ്ക്ക് വീണു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കുന്നംകുളം ഭാഗത്ത് നിന്ന് അമിത വേഗത്തിൽ വന്ന കാറാണ് ഇടിച്ചത്. കാർ കണ്ടെത്താനായി പേരാമംഗലം പോലീസ് രണ്ട് ദിവസമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. റോഡിലെ ക്യാമറകൾ പോലീസ് പരിശോധിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച എബിൻ ഇന്നലെ രാവിലെയാണ് മരിച്ചത്. പുഴയ്ക്കൽ ആന്പക്കാട് സെന്റ് മേരീസ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് എബിൻ. സഹോദരങ്ങൾ: നിവിൻ, മരിയ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed