തൊലിയുരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം: ഇനിയും തിരിച്ചറിഞ്ഞില്ല
കുന്പള (കാസർഗോഡ്): ഷിറിയ അഴിമുഖത്തിനരികെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം രണ്ടാഴ്ച കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞില്ല.എട്ടിനു രാവിലെ ഏഴേമുക്കാലോടെയാണ് തൊലിയുരിഞ്ഞ നിലയിലുള്ള മൃതദേഹം നാട്ടുകാർ കണ്ടത്.
കുന്പള തീരദേശ പോലീസ് ഇൻക്വസ്റ്റിന് ശേഷം പരിയാരം അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഫോറൻസിക് മെഡിസിനിലെ ഡോ. എസ്.ഗോപാലകൃഷ്ണ പിള്ളയാണ് വിദഗ്ധ പോസ്റ്റ്മോർട്ടം നടത്തിയത്. 165സെ.മീറ്റർ ഉയരമുള്ള ശരീരത്തിൽ നിന്നു തിരിച്ചറിയാനാകുന്ന വിധത്തിലുള്ള അടയാളങ്ങളൊന്നും കിട്ടിയിരുന്നില്ല. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നും 21നും 28നും മധ്യേയാണ് പ്രായമെന്നും നേരത്തേ ഗർഭം ധരിച്ചിരുന്നതായുമായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുങ്ങിമരണമാണെന്നും വ്യക്തമാക്കിയിരുന്നു. ഡി.എൻ.എ സാംപിൾ ശേഖരിച്ചു വച്ചിട്ടുണ്ട്.

