കൈ​­​ക്കൂ​­​ലി­ : അ​ക്കൗ​­​ണ്ട​ന്‍റ് ജ​ന​റ​ൽ അ​രു​ൺ‍ ഗോ​­​യ​ലി​­​നെ­ സി​­​.ബി​­​.ഐ അ​റ​സ്റ്റ് ചെ​­​യ്തു­


ചെന്നൈ : തമിഴ്നാട് അക്കൗണ്ടന്‍റ് ജനറൽ അരുൺ ഗോയലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പിഡബ്ള്യുഡി ഓഫീസറായ ശിവലിംഗം എന്ന ഉദ്യോഗസ്ഥനെ അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങി ഡിവിഷണൽ അക്കൗണ്ടന്‍റായി നിയമിക്കാൻ അരുൺ‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് അറസ്റ്റ്. ഗോയലിന്‍റെ സീനിയർ അക്കൗണ്ട് ഓഫീസർ ഗജേന്ദ്രനെയും സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അരുൺ‍ ഗോയൽ ആവശ്യപ്പെട്ട പണം ശിവലിംഗം ഇടനിലക്കാരൻ മുഖേന എജിക്കു കൈമാറിയിരുന്നു. ഈ പണത്തിന്‍റെ ഒരു ഭാഗം ഗജേന്ദ്രന്‍റെ കൈയിൽനിന്നു സി.ബി.ഐ സംഘം കണ്ടെടുത്തു. ബാക്കി തുക അരുൺ ഗോയലിനു കൈമാറിയതായി ഗജേന്ദ്രൻ സി.ബി.ഐയോടു സമ്മതിച്ചു. കൈക്കൂലി നൽകിയ ശിവലിംഗത്തെയും ഇടനിലക്കാരൻ രാജയെയും സി.ബി.ഐ അറസ്റ്റ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed