ആരാ­ധനാ­ലയങ്ങളി­ലെ­ ആയു­ധ പരി­ശീ­ലനം തടയാൻ നി­യമം കൊ­ണ്ടു­വരും : മു­ഖ്യമന്ത്രി­


തിരുവനന്തപുരം : ആരാധനാലയങ്ങളുടെ മറവിൽ‍ നടത്തുന്ന ആയുധപരിശീലനം തടയാൻ ആവശ്യമെങ്കിൽ‍ നിയമ നിർ‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് വന്ന ചോദ്യത്തിന് നിയമസഭയിൽ‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ആയുധ പരിശീലനം നടത്തുന്നവരെക്കുറിച്ച് വിവരം നൽകുന്നവരെ ഒറ്റ് കൊടുക്കുന്ന പോലീസിന്‍റെ നടപടി അംഗീകരിക്കില്ല. വിവരം നൽകുന്നവരെ സർക്കാർ സംരക്ഷിക്കുമെന്നും ഇതിനായി ചട്ടങ്ങളും നടപടി ക്രമങ്ങളും ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർ‍.എസ്.എസും പോപ്പുലർ ഫ്രണ്ടും ദണ്ധു പോലുളളവ ഉപയോഗിച്ചു പരിശീലനം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. 

പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശനാണ് വിഷയം സഭയുടെ ശ്രദ്ധയിൽ ‍‍‍‍കൊണ്ടുവന്നത്. ഭക്തിയുടെ മറവിൽ‍ ദേവസ്വം ബോർ‍ഡ് ക്ഷേത്രങ്ങളിൽ‍ പോലും ആയുധ പരീശീലനം നടത്തുന്നുവെന്നാണ് വി.ഡി സതീശൻ ആരോപിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed