പ്രകൃ­തി­യെ­ നശി­പ്പി­ക്കു­ന്ന പദ്ധതി­കളെ­ സി.­പി­.ഐ എതി­ർ­ക്കുമെന്ന് കാ­നം


കോഴിക്കോട് : പ്രകൃതിയെ നശിപ്പിക്കുന്ന വൈദ്യുത പദ്ധതികളെ സിപിഐ എതിർക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജലവൈദ്യുത പദ്ധതികൾക്ക് പിന്നാലെ മാത്രം പോവാതെ പുതിയ ഊർജ സ്രോതസ്സുകൾ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. അതിരപ്പിള്ളിക്കുവേണ്ടി ഇതുവരെ സർക്കാർ ചെലവഴിച്ച തുകയെത്രയെന്ന് പരിശോധിക്കണം. പദ്ധതിയിൽ സിപിഐക്കുള്ള വിയോജിപ്പിൽ മാറ്റമില്ല. കമ്മ്യൂണിസ്റ്റുകാർ പരിസ്ഥിതി സംരക്ഷകരാണ്. പ്രകൃതിയെ ചൂഷണം ചെയ്യരുതെന്നാണു മാർക്സ് ഉൾപ്പെടെ പറഞ്ഞത്. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജീവിതത്തിലുണ്ടാക്കുന്ന മാറ്റമാണ് യഥാർഥ വികസനം. കേരളത്തിന്റെ വൈദ്യുതി മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. വൈദ്യുതി റഗുലേറ്ററി കമ്മിഷൻ സാമൂഹിക ബാധ്യതയുടെ അടിസ്ഥാനത്തിലല്ല മറിച്ചു ലാഭേച്ഛയോടെയാണ് പ്രവർത്തിക്കുന്നതെന്നും കാനം വ്യക്തമാക്കി.

എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി ബാലൻ, എം.പി ഗോപകുമാർ, പി. ബാലകൃഷ്ണപ്പിള്ള, ടി. സജീന്ദ്രൻ, കെ.വി സൂരി, പി. വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എം. നാരായണൻ അദ്ധ്യക്ഷനായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed