സർവേകളെ വിശ്വസിക്കുന്നില്ല: കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് ഷാഫി പറമ്പിൽ


ശാരിക l കേരളം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന അഭിപ്രായ സർവേകളെ തള്ളി വടകര എംപി ഷാഫി പറമ്പിൽ. സർവേകൾ ശരിയായിരുന്നെങ്കിൽ താൻ ഇപ്പോൾ വടകര എംപി ആകില്ലായിരുന്നുവെന്ന് അദ്ദേഹം പത്തനംതിട്ടയിൽ പ്രതികരിച്ചു.

അടൂർ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവേകളിൽ വിശ്വാസമില്ലെന്നും യുഡിഎഫ് തരംഗമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും ഷാഫി അഭിപ്രായപ്പെട്ടു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ പരാതിയിലും അദ്ദേഹം പ്രതികരണം നടത്തി. സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന ശേഷമാണ് ഇത്തരം പരാതികൾ ഉയരുന്നതെന്നും ആരും മതം പറഞ്ഞ് വോട്ട് പിടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയെ തോൽപ്പിക്കുന്ന നയമാണ് സിപിഎമ്മിന്റേതെന്ന് പരിഹസിച്ച ഷാഫി പറമ്പിൽ, വയനാട് ഫണ്ട് വിവാദത്തെക്കുറിച്ചും പരാമർശിച്ചു. ഫണ്ടിന്റെ കാര്യത്തിൽ കോൺഗ്രസ് എല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെന്നും രക്തസാക്ഷി ഫണ്ട് പോലെയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒരിക്കലും ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കില്ലെന്നും എന്നാൽ സിപിഎം ഇത്തരം കാര്യങ്ങളിൽ കണക്ക് തുറന്നു പറയാൻ തയ്യാറാകില്ലെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

article-image

dsdf

You might also like

  • NEC

Most Viewed