കരിപ്പൂരിൽ 36 ലക്ഷത്തിന്റെ സ്വർണ മിശ്രിതവുമായി യാത്രക്കാരൻ പിടിയിലായി
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ 36 ലക്ഷം രൂപയുടെ സ്വർണ മിശ്രിതവുമായിയാത്രക്കാരൻ പിടിയിലായി. കോഴിക്കോട് ചേവായൂർ നെങ്ങോലത്ത് താഴത്ത് വീട്ടിൽ സുബൈർ ആണ് 1.205 കിലോഗ്രാം സ്വർണവുമായി എയർ കസ്റ്റംസിൻ്റെ പിടിയിലായത്. ഷാർജയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ വന്ന ഇയാൾ 2.391കിലോഗ്രാം ഭാരമുള്ള മിശ്രിതം അരയിൽ തേച്ചുപിടിപ്പിച്ചനിലയിലായിരുന്നു.
ശരീരത്തിൽ ഒളിപ്പിച്ചു കടത്തുന്ന സ്വർണം മെറ്റൽ ഡിറ്റക്‌ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ മാത്രമെ കണ്ടെത്താൻ സാധിക്കൂ. എന്നാൽ സംശയം തോന്നിയ വ്യക്തിയെ മാറ്റി കൈകൊണ്ടു നിർത്തിപരിശോധന നടത്തിയപ്പോഴാണ് അരയിൽ തേച്ചുപിടിപ്പിച്ചനിലയിൽ മിശ്രിതം കണ്ടെത്തയത്. മിശ്രിതത്തിൽ നിന്ന് 1.205കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കസ്റ്റംസ് സൂപ്രണ്ടുമാരായ പാട്രിസ് ജോസഫ്, വിമൽ കുമാർ, ദാസ് മല്ലിക് എന്നിവരും ഇൻസ്‌പെക്‌ടർമാരും ചേർന്നാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.


