പോലീസിൽ വനിതകളുടെ പ്രതിനിധ്യം വർദ്ധിപ്പിച്ച് സ്‌ത്രീ സുരക്ഷ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി
തൃശൂർ : സ്‌ത്രീകളെ ആക്രമിക്കുന്നവർ എത്ര ഉന്നതരായാലും ശിക്ഷ ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പോലീസിൽ വനിതകളുടെ പ്രതിനിധ്യം 25 ശതമാനമായി വർദ്ധിപ്പിച്ച് സ്‌ത്രീ സുരക്ഷ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി. തൃശൂർ രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിൽ 15−ാമത് വനിതാ പോലീസ് കോൺസ്റ്റബിൾ പാസിഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് പരിശീലനം പൂർത്തിയാക്കിയവർക്ക് വെല്ലുവിളി നേരിടാനുളള കരുത്തും അർപ്പണ ബോധത്തോടെ പ്രവർത്തിക്കാനും കഴിയണം. സേവന രംഗത്ത് ഊർജസ്വലതയോടെയും പക്വതയോടെയും പ്രവർത്തിക്കാനുളള കരുത്ത് പകരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സർക്കാർ അധികാരത്തിൽ വരുന്പോൾ പോലീസിൽ വനിതകളുടെ പ്രാതിനിധ്യം ആറ് ശതമാനം അത് 15 ശതമാനമായി ഉയർത്താനുളള നടപടി തുടങ്ങിയെന്നും 451 പുതിയ തസ്‌തിക സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 700 വനിതാ പോലീസുകാർക്ക് ഉടൻ പരിശീലനം നൽകി സംസ്ഥാനത്തു വനിതാ കമാൻഡ് വിഭാഗവും ആരംഭിക്കുമെന്നും മുഖ്യ മന്ത്രി വ്യക്തമാക്കി.
ഒന്പത് പോലീസ് േസ്റ്റഷനുകളിൽ േസ്റ്റഷൻ ഹൗസ് ഓഫീസർമാരായി വനികളെ നിയമിച്ചതായും സംസ്ഥാനത്തെ എല്ലാ പോലീസ് േസ്റ്റഷനിലും വനിതാപോലീസിനെ നിയോഗിക്കുമെന്നും ഇന്ത്യറിസർവ് വനിതാ ബറ്റാലിയൻ രൂപീകരിക്കുവാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എട്ട് നഗരങ്ങളിൽ ആരംഭിച്ച പിങ്ക് പട്രോൾ കൂടുതൽ കൂടുതൽ കാര്യക്ഷമമായി നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
സ്‌ത്രീകൾക്ക് സ്വയം രക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുകയും സ്‌ത്രീകൾക്ക് വനിതാ കമ്മിഷൻ, കുടുംബശ്രീ എന്നിവയുമായി സഹകരിച്ച് സുരക്ഷാ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വൈഫൈ, സ്‌മാർട്ട് ക്ലാസ്‌റൂം, ഡിജിറ്റിൽ ടീച്ചിങ്ങ്, ടെലികോൺഫറൻസ് സംവിധാനം ഏർപ്പെടുത്തി പോലീസ് അക്കാദമിയെ മികവിന്റെ കേന്ദ്രമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശീലനം പൂർത്തിയാക്കിയ 357 വനിതാ പോലീസ് കോൺസ്റ്റബിൾമാരിൽ നിന്നും പരിശീലനകാലത്ത് മികച്ച പ്രകടനം കാഴ്‌ചവെച്ച എം. സരിത, ലിജി. എം.ആർ, ആശ എം. എന്നിവർക്ക് മുഖ്യമന്ത്രി ട്രോഫി നൽകി.

