മലയാളി നഴ്സുമാരെ ലോകം കാത്തിരിക്കുന്നു, വിലയില്ലാത്തത് കേരളത്തിൽ മാത്രം : ബെന്യാമിൻ
തിരുവനന്തപുരം : നഴ്സുമാർക്ക് വിലയില്ലാത്തതും അവർ ചൂഷണ ചെയ്യപ്പടുന്നതും അപമാനിക്കപ്പെടുന്നതും കേരളത്തിൽ മാത്രമാണെന്നും അവരുടെ സേവനം ലോകം ഇപ്പോഴും കാത്തിരിക്കുന്നുണ്ടെന്നും ബെന്യാമിൻ ഫെയ്സ്ബുക്കിൽ പറഞ്ഞു.
ഫെയ്യ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം. ‘കേരളത്തിന്റെ, പ്രത്യേകിച്ച മദ്ധ്യതിരുവിതാംകൂറിന്റെ പുരോഗതിയിൽ നഴസുമാർ വഹിച്ച പങ്ക വളരെ വലുതാണ്. നമ്മെളെപ്പോഴും ആൺ പ്രവാസത്തെക്കുറിച്ച വാചാലരാവുന്പോൾ പെൺ പ്രവാസത്തെ കാണാതെ പോകുന്നു. മലയാളി ലോകത്തിന്റെ എല്ലാ മൂലകളിലും എത്തിപ്പെട്ടതിന് പിന്നിൽ ഈ നഴസുമാരുടെ കഠിനാധ്വാനമുണ്ട്.
അവർക്ക് ലോകത്തെല്ലായിടത്തും മൂല്യമുണ്ട്. അവരുടെ സേവനം ലോകം ഇപ്പോഴും കാത്തിരിക്കുന്നു. അവർക്ക് വിലയില്ലാത്തതും അവർ ചൂഷണം ചെയ്യപ്പെടുന്നതും അപമാനിക്കപ്പെടുന്നതും ഈ കേരളത്തിൽ മാത്രം. രോഗികളെ അറുത്ത് കൊല്ലുന്ന ആശുപത്രി മുതലാളിമാർക്ക് ഓശാന പാടുന്ന ഭരണകൂടം ചെയ്യുന്നത് കടുത്ത അപരാധമാണ്. സമരമുഖത്തുള്ള നഴസുമാർക്ക് എന്റെ അഭിവാദ്യങ്ങൾ’.

