സൂര്യാഘാതത്തിന് ഇരയായ വ്യക്തിയുടെ നിലയിൽ പുരോഗതി
മനാമ : കഴിഞ്ഞയാഴ്ച സൂര്യാഘാതമേറ്റ് ഗുരുതരാവസ്ഥയിലായ ഇന്ത്യൻ പൗരന്റെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി സല്‍മാനിയ മെഡിക്കൽ കോംപ്ലക്സിലെ അത്യാഹിത വിഭാഗം തലവൻ ഡോ. പി.വി.ചെറിയാൻ അറിയിച്ചു. മുഹമ്മദ് ഹാരിസ് എന്ന വ്യക്തിയെയാണ് അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇദ്ദേഹത്തിന്റെ ആരോഗ്യം പൂർണമായി വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. വൃക്ക ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളുടെ പ്രവർത്തനവും മെച്ചപ്പെടുന്നുണ്ട്. അതേ സമയം ഏതാനും തവണ കണ്ണുകള്‍ തുറക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും, ഇതു വരെയായിട്ടൊന്നും പ്രതികരിക്കാന്‍ പറ്റിയിട്ടില്ല.

