പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി: ബസ് സർവീസുകൾ നിർത്തിവെച്ച് കോൺഗ്രസ് നേതാവ്


ഷീബ വിജയൻ

സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കാരണം സ്വകാര്യ ബസ് മേഖല കനത്ത പ്രതിസന്ധിയിലായതിനെ തുടർന്ന് തൃശൂരിൽ കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ബസ് സർവീസുകൾ നിർത്തിവെച്ചു. തൃശൂർ ഡി.സി.സി സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്തിന്റെ ഉടമസ്ഥതയിലുള്ള നാല് പ്രമുഖ ബസ് സർവീസുകളാണ് സർവീസ് പൂർണ്ണമായി നിർത്തിവെച്ചത്. യു.ഡി.എഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രഖ്യാപനമായ 'പ്രിയദർശിനി സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി'യെ സ്വാഗതം ചെയ്യുന്നുവെങ്കിലും, തകരുന്ന സ്വകാര്യ ബസ് വ്യവസായത്തെ താങ്ങിനിർത്താൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നൗഷാദ് അടക്കമുള്ള ബസുടമകളുടെ പ്രധാന ആവശ്യം.

വെറും 50 ശതമാനം നികുതിയിളവ് ലഭിച്ചതുകൊണ്ടുമാത്രം കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ സ്വകാര്യ ബസ് മേഖലക്ക് പിടുത്തുനിൽക്കാൻ സാധിക്കില്ല. പ്രിയദർശിനി സൗജന്യ യാത്ര അനുവദിച്ചതിന് പിന്നാലെ പല പ്രധാന റൂട്ടുകളിലും സ്വകാര്യ ബസുടമകൾ സർവീസ് നിർത്തിവെക്കുകയാണ്. ജൂൺ 30 ഓടെ മിക്ക സ്വകാര്യ ബസുകളും കട്ടപ്പുറത്ത് കയറ്റിയിടേണ്ട അവസ്ഥയാണുള്ളത്. പ്രിയദർശിനി സർവീസ് സ്വകാര്യ ബസ് മേഖലയെ പൂർണ്ണമായി തകർത്തു. കളക്ഷൻ പകുതിയിൽ താഴെ മാത്രമാണ്.

article-image

adsadsdsw

You might also like

  • Lulu Exchange
  • Straight Forward

Most Viewed