കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശിക സപ്തംബർ 30നകം നൽകും : ഗതാഗതമന്ത്രി
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നൽകാനുള്ള രണ്ടരമാസത്തെ പെൻഷൻ കുടിശിക സെപ്റ്റംബർ മുപ്പതിനകം കൊടുത്തുതീർക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കുടിശിക ഒറ്റത്തവണയായി നൽകാനാണ് തീരുമാനമെന്നും പെൻഷൻകാരുമായി നടത്തിയ ചർച്ചയിൽ മന്ത്രി പറഞ്ഞു.
അതിനിടെ കെ.എസ്.ആർ.ടി.സിയിൽ ഇന്ധനം വാങ്ങാൻ പോലും സർക്കാർ പണം നൽകേണ്ട സ്ഥിതിയാണെന്ന്് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. ഇങ്ങനെ മുന്നോട്ട് പോകാനാകില്ല. കെ.എസ്.ആർ.ടി.സി അടിമുടി പുനഃസംഘടിപ്പിക്കും. മൂന്നുമാസത്തിനകം ധനപ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാക്കും. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പണം അടിയന്തരമായി നൽകുന്നതന്നും തോമസ് ഐസക് അറിയിച്ചു.

