സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് അലുംനി ബഹ്‌റൈൻ 'ഓണം ഫിയസ്റ്റ 2026' ആഘോഷിച്ചു


ഷീബ വിജയൻ

മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്ററിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ "ഓണം ഫിയസ്റ്റ 2026" ജുഫൈർ പ്രീമിയർ ഹോട്ടലിൽ വെച്ച് വൻ ആഘോഷങ്ങളോടെ നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച ആഘോഷങ്ങൾ വൈകിട്ട് 5 മണിയോടെയാണ് അവസാനിച്ചത്.

അലുംനി യൂണിയൻ ജനറൽ സെക്രട്ടറി രജിത ടി. കെ. സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാൻ പ്രജി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജിജു, സുനിൽ, ജിതേഷ്, അരവിന്ദ്, ബിജു, പ്രിയേഷ്, ഷാജു, ഹിഷാം, സരിത സജീഷ്, ഐശ്വര്യ ജഗദീഷ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

അലുംനി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ, പരമ്പരാഗത ഓണക്കളികൾ, മത്സരങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പങ്കെടുത്ത എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

article-image

dfssddfdfsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed