12 കോടിയുടെ അഴിമതി ആരോപണം! പി.പി. ദിവ്യക്കെതിരെ വിജിലൻസ് വലമുറുക്കുന്നു; ഓഫീസിൽ കയറി ഫയലുകൾ പിടിച്ചെടുത്തു


ഷീബ വിജയൻ


കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 'കാർട്ടൺ ഇന്ത്യ' എന്ന സ്വകാര്യ കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ടെൻഡറില്ലാതെ കോടികളുടെ നിർമ്മാണക്കരാർ നൽകിയെന്ന പരാതിയിൽ സിപിഎം നേതാവ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് നടപടി. അന്വേഷണത്തിന്റെ ആദ്യഘട്ടമായി വിജിലൻസ് സംഘം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തി പ്രധാനപ്പെട്ട അഞ്ച് ഫയലുകൾ കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ (ഡി.വൈ.എസ്.പി) നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഓഫീസിലെത്തി പരിശോധന നടത്തി രേഖകൾ ശേഖരിച്ചത്. പിടിച്ചെടുത്ത ഫയലുകൾ വിശദമായി പരിശോധിച്ച ശേഷം തുടരന്വേഷണത്തിലേക്ക് കടക്കുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. കൃത്യമായ ടെൻഡർ നടപടികളില്ലാതെ നിർമ്മാണക്കരാർ കൈമാറിയതിലൂടെ 12 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടും അഴിമതിയും നടന്നുവെന്നാണ് പ്രധാന ആരോപണം.

കൂടാതെ പി.പി. ദിവ്യയും ഭർത്താവും ബിനാമി പേരുകളിൽ വൻതോതിൽ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന കാര്യവും വിജിലൻസ് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

article-image

dfsfdsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed