ജനശതാബ്ദിക്ക് 'സ്പീഡ് പോരാ'! സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ചു; ടിക്കറ്റ് നിരക്ക് കുറയും, യാത്ര നീളും!
ഷീബ വിജയൻ
തിരുവനന്തപുരം: ആവശ്യത്തിന് വേഗതയില്ലാത്തതിനെ തുടർന്ന് കേരളത്തിലോടുന്ന പ്രധാന ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി റെയിൽവേ പിൻവലിച്ചു. തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ പദവിയാണ് എക്സ്പ്രസ് ആയി തരംതാഴ്ത്തിയത്. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയുടെ പുതിയ നമ്പർ 16380/79 എന്നും തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയുടെ പുതിയ നമ്പർ 16376/75 എന്നും പുതുക്കിയിട്ടുണ്ട്. ഈ മാറ്റങ്ങൾ 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് വേണ്ട ശരാശരി വേഗതയായ മണിക്കൂറിൽ 55 കിലോമീറ്റർ ഇല്ലാത്തതിനാലാണ് ജനശതാബ്ദിയെ സാധാരണ എക്സ്പ്രസ് ട്രെയിനാക്കി മാറ്റുന്നത്.
ഇവയ്ക്ക് പുറമെ ലോകമാന്യതിലക്-തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം-പട്ന ട്രെയിനുകളും ജനുവരി മാസത്തോടെ സാധാരണ എക്സ്പ്രസ് ട്രെയിനുകളായി മാറും. ലോകമാന്യതിലക്-തിരുവനന്തപുരം നോർത്ത് ബൈവീക്കിലി, യശ്വന്ത്പുര-തിരുവനന്തപുരം നോർത്ത് ഉൾപ്പെടെ ആറ് ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി ഇതിനോടകം തന്നെ തരംതാഴ്ത്തിയിട്ടുണ്ട്. സൂപ്പർഫാസ്റ്റ് സർചാർജ് ഒഴിവാകുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നത് യാത്രക്കാർക്ക് ആശ്വാസകരമാണ്.
dfsdfsdfdfs

