മുഖ്യമന്ത്രിക്ക് ഭീഷണി': സന്ദേശം അയച്ച യുവാവ് പിടിയിൽ


ഷീബ വിജയൻ


കോഴിക്കോട്: കോഴിക്കോട്ട് എത്തുന്ന മുഖ്യമന്ത്രി വി.ഡി സതീശൻ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന വ്യാജ സന്ദേശം പൊലീസിന് നൽകിയ യുവാവ് കസ്റ്റഡിയിൽ. മലപ്പുറം പാണ്ടിക്കാട് സ്വദേശിയെയാണ് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

പൊലീസ് കൺട്രോൾ റൂമിലേക്കാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടാകുമെന്നും സുരക്ഷ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അജ്ഞാത സന്ദേശമെത്തിയത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സന്ദേശം അയച്ചയാളെ കണ്ടെത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്താണ് മുൻകരുതലായി താൻ വിവരമറിയിച്ചതെന്നാണ് യുവാവിന്റെ വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

article-image

ewdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed