ആസൂത്രണ ബോർഡ് നിയമന തട്ടിപ്പ്: പിഎസ്‌സി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ


ഷീബ വിജയൻ


തിരുവനന്തപുരം ആസൂത്രണ ബോർഡിലെ പിഎസ്‌സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന പിഎസ്‌സിയുടെ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ശിപാർശ ചെയ്ത് എസ്‌ഐടി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതരമായ അനാസ്ഥ കാരണമാണ് ആസൂത്രണ ബോർഡ് തസ്തികകളിലേക്ക് നടത്തിയ പരീക്ഷയിൽ 58 ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താതെ പോയതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഡിജിപിയുടെ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് സർക്കാരിന് കൈമാറും. തുടർന്ന് അടിയന്തര നടപടി ആവശ്യപ്പെട്ട് സർക്കാർ പിഎസ്‌സിക്ക് ഔദ്യോഗിക ശിപാർശ നൽകും. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ എസ്‌ഐടി അന്വേഷണം തുടരുകയാണ്. സിപിഎം അനുകൂലിയായ ഒരു ഉദ്യോഗാർഥിക്ക് നിയമനം നൽകിയതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ, പരീക്ഷ മൂല്യനിർണയത്തിൽ വലിയ പിഴവുണ്ടായി എന്ന് അറിഞ്ഞിട്ടും പിഎസ്‌സി ചെയർമാൻ കൃത്യമായ നടപടി സ്വീകരിച്ചില്ലെന്നും പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

article-image

sadsdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed