പോക്കറ്റടിച്ച പഴ്സിലെ രേഖകൾ തിരികെ നൽകി കള്ളൻ: അധ്യാപകന് തിരിച്ചുകിട്ടിയത് വിലപ്പെട്ട രേഖകൾ


ഷീബ വിജയൻ

പണം പോയെങ്കിലും പോക്കറ്റടിച്ച പഴ്സിലെ രേഖകൾ കള്ളന്റെ കനിവിനാൽ ഉടമക്ക് തിരിച്ചുകിട്ടി. ചേരാപുരം യു.പി സ്കൂൾ റിട്ട. അധ്യാപകൻ ടി.അഹ്മദ് ഫാറൂഖിക്കാണ് അനുഭവം. ആധാർ കാർഡ്, ഡ്രൈവിങ് ലൈൻസ്, പാൻകാർഡ്, എ.ടി.എം കാർഡ്, മറ്റുരേഖകൾ, ആയിരത്തോളം രൂപ എന്നിവയാണ് ഉണ്ടായിരുന്നത്. കോഴിക്കോട്ടുനിന്ന് ഭാര്യക്കൊപ്പം കുറ്റ്യാടിക്കുള്ള കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’യിൽ യാത്രചെയ്യവെ ചാർജ് നൽകാൻ പാന്റ്സിൽ കൈയിട്ടപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബസിൽ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ടൗൺ വിട്ടിരുന്നുമില്ല. സ്റ്റാൻഡിൽ നഷ്ടപ്പെട്ടതാണെന്നു കരുതി ഉടൻ ഇറങ്ങി തിരിച്ചുപോയി പരിശോധിച്ചെങ്കിലും കിട്ടിയില്ല. പൊലീസ് എയ്ഡ്പോസ്റ്റിൽ പരാതി നൽകി തിരിച്ചുപോന്നു.

നാലു ദിവസം കഴിഞ്ഞപ്പോൾ പഴ്സും രേഖകളും ബസിൽ ഉപേക്ഷിച്ച നിലയിൽ കിട്ടിയതായി തിരുവമ്പാടി ഡിപ്പോ ജീവനക്കാരുടെ ഫോൺ വന്നു. അഭ്യർഥന പ്രകാരം പഴ്സ് കൊറിയറായി അധ്യാപകന് തിരിച്ചു കിട്ടി; പണം ഒഴികെ.

article-image

ohuh

You might also like

  • Lulu Exchange
  • Straight Forward

Most Viewed