രുചിവൈവിധ്യവും കലാവിരുന്നും; ബഹ്‌റൈൻ കേരളീയ സമാജം 'രുചിമേള 2026' ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 'ശ്രാവണം 2026' ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'രുചിമേള 2026' അയ്യായിരത്തോളം ആളുകളുടെ പങ്കാളിത്തത്തോടെ വൻ വിജയമായി. വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ നീണ്ടുനിന്ന മേളയിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിന്റെ തനത് വിഭവങ്ങളാണ് അണിനിരന്നത്.
ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക സംഗമത്തിൽ സി. പി. വർഗീസ്, റഹീം വാവകുഞ്ഞ്, സച്ചിൻ സ്റ്റീഫൻ, രൂപേഷ്, എബിൻ, സുരേഷ്, ഡോ. രാഹുൽ അബ്ബാസ്, ഡോ. ഡേവിസ്, അഡ്വ. വി. കെ. തോമസ്, ഡോ. ബാബു രാമചന്ദ്രൻ, പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ, ബോർഡ് സെക്രട്ടറി രാജ പണ്ഡിയൻ, ലോഹിദാസ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
അഞ്ചു ജോസഫും സംഘവും അവതരിപ്പിച്ച സംഗീതവിരുന്നും രാജ് കലേഷ് – ഹരീഷ് മേനോൻ ടീമിന്റെ അവതരണവും സദസ്സിന് പുതിയ അനുഭവമായി. അജയ് ഘോഷിന്റെ ലൈവ് പെയിന്റിംഗും കുട്ടികളും മുതിർന്നവരും ഒന്നിച്ചണിനിരന്ന രമ്യ ബിനോജിന്റെ ഫ്ലാഷ് മോബും പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി.
കൺവീനർ വിനോദ് ഉത്തമൻ, ജോയിന്റ് കൺവീനർമാരായ അജിത രാജേഷ്, ജോംസൺ, ജോജി ജേക്കബ്, അശോകൻ എ. കെ. എന്നിവരുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്. സമാജം പ്രസിഡന്റ് രാധാകൃഷ്ണൻ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ശ്രാവണം കൺവീനർ ഹരികൃഷ്ണൻ ബി. നായർ തുടങ്ങിയവർ നിർദ്ദേശങ്ങൾ നൽകി. മികച്ച ഭക്ഷണസ്റ്റാളുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്ത ചടങ്ങിൽ പിന്തുണ നൽകിയ സ്പോൺസർമാർക്കും വോളന്റിയർമാർക്കും സംഘാടക സമിതി നന്ദി അറിയിച്ചു.
adsdsds
asssa
asadssa

