ബഹ്റൈനിൽ വാഹനാപകടം: 15-കാരൻ മരിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റിൽ ഹമദ് ടൗണിന് സമീപം പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ബഹ്‌റൈൻ സ്വദേശിയായ 15 വയസ്സുകാരൻ മരിച്ചു. സൽമാൻ കരീം മുഹന്ന എന്ന കൗമാരക്കാരനാണ് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത്.
പുലർച്ചെ 4:48-ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടമെന്ന് അൽ അയ്യാ പത്രത്തിന് നൽകിയ ദൃക്‌സാക്ഷി വിവരണങ്ങളിൽ പറയുന്നു. വാഹനത്തിലുണ്ടായിരുന്ന സൽമാൻ കരീമിന് അപകടസ്ഥലത്ത് വെച്ച് തന്നെ മാരകമായി പരിക്കേറ്റിരുന്നു.
വിവരമറിഞ്ഞയുടൻ സിവിൽ ഡിഫൻസ്, ആംബുലൻസ്, ട്രാഫിക് വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് ഗതാഗതം പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്തു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടത്തിന്റെ തുടക്കമെന്നും ഒരാൾ മരണപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ കൂടുതൽ അന്വേഷണവും തുടർ നടപടികളും സ്വീകരിച്ചു വരികയാണ്.
dfsdfsfds

