ലേണേഴ്‌സ് ലൈസൻസ് ഇനി സ്മാർട്ട് ഫോണിലും എടുക്കാം; ആഴ്ചയിൽ അഞ്ചുദിവസം ടെസ്റ്റ്


ഷീബ വിജയൻ

തിരുവനന്തപുരം: ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷയ്ക്കായി അപേക്ഷകർക്ക് ഇനി സ്മാർട്ട് ഫോണും ഉപയോഗിക്കാം. മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ കംപ്യൂട്ടർക്ഷാമം കാരണം ലേണേഴ്‌സ് ടെസ്റ്റ് വൈകുന്നത് ഒഴിവാക്കാൻ സ്മാർട്ട് ഫോണിൽ പരീക്ഷ നടത്താൻ അനുമതി നൽകി. ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ മേൽ നോട്ടത്തിലായിരിക്കും ടെസ്റ്റ്. എംവിഡി ലീഡ്‌സ് മൊബൈൽ ആപ്പാണ് ഇതിന് ഉപയോഗിക്കേണ്ടത്. അപേക്ഷകരുടെ മുഖം തിരിച്ചറിയാനുള്ള സംവിധാനം ഇതിലുണ്ട്.

ലേണേഴ്‌സ് ലൈസൻസിന് മൂന്നുമാസത്തോളം കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാൻ മൂന്നുമാസത്തേക്ക് ആഴ്ചയിൽ അഞ്ചുദിവസം ലേണേഴ്സ് ടെസ്റ്റ് നടത്തും. അപേക്ഷിക്കുന്നവർക്ക് മൂന്നുദിവസത്തിനുള്ളിൽ ടെസ്റ്റിന് അവസരം ലഭിക്കാനാണ് ഈ മാറ്റം. ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കുന്നവർക്ക് 30 ദിവസത്തിനുള്ളിലും തോറ്റവർക്ക് എട്ടു ദിവസത്തിനുള്ളിലും അവസരം ലഭിക്കുന്ന വിധത്തിൽ ക്രമീകരിക്കാനാണ് ശ്രമം.

കാത്തിരിപ്പ് ഒഴിവാക്കാൻ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് ഒരു ദിവസം 40നുപകരം 50 ടെസ്റ്റുകൾ നടത്താനും സർക്കാർ അനുമതി നൽകി. മൂന്നുമാസത്തേക്ക് എല്ലാ ഓഫീസുകളിലും ആഴ്ചയിൽ അഞ്ചുദിവസവും ടെസ്റ്റ് നടത്തും. പ്രതിദിന ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകരുടെ എണ്ണവും പുനഃക്രമീകരിച്ചു. 28 പുതിയ അപേക്ഷകർക്കും 20 പരാജയപ്പെട്ടവർക്കും വിദേശപഠനത്തിന് പോകുന്ന രണ്ട് വിദ്യാർഥികൾക്കും അവസരം നൽകും. മേൽനോട്ടം വഹിക്കാൻ ഇൻസ്‌പെക്ടർമാരില്ലെങ്കിൽ എൻഫോഴ്‌സ്‌മെന്റിൽനിന്ന് നിയോഗിക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശിച്ചു.

article-image

dgrfgfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed