ജെൻസിയെയും പുത്തൻ തൊഴിലാളികളെയും ആകർഷിക്കാൻ സി.ഐ.ടി.യു; സമരങ്ങളിലും ഇനി എ.ഐയും സോഷ്യൽ മീഡിയയും


ഷീബ വിജയൻ

പരമ്പരാഗത രീതിയിലുള്ള സമരങ്ങളും പ്രകടനങ്ങളും പണിമുടക്കുകളും കൊണ്ടുമാത്രം പുതിയ തലമുറയിലെ തൊഴിലാളികളെ ആകർഷിക്കാനാകില്ലെന്ന തിരിച്ചറിവിൽ സംഘടനാപ്രവർത്തനം അടിമുടി പരിഷ്കരിക്കാൻ സിഐടിയു ഒരുങ്ങുന്നു. രാഷ്ട്രീയ സമരങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ മറ്റ് ചില കക്ഷികൾ നേടിയെടുക്കുന്ന സ്വീകാര്യത മുൻനിർത്തി, അഖില്ലേന്ത്യാ കമ്മിറ്റിയുടെ പ്രത്യേക തീരുമാനപ്രകാരമാണ് പുതിയ മുന്നൊരുക്കങ്ങൾ നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളും എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയും പരമാവധി പ്രയോജനപ്പെടുത്തി സംഘടനയെ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഈയിടെ മൂന്നാറിൽ വെച്ച് നടന്നു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം ടി.എ. തോമസ് ഐസക് ആണ് ശില്പശാലയിൽ വിഷയം അവതരിപ്പിച്ചത്. കേരളത്തിലെ ഫാക്ടറി തൊഴിലാളികളിൽ 65 മുതൽ 70 ശതമാനം വരെ ആളുകൾ 44 വയസ്സിൽ താഴെയുള്ളവരാണെന്നും ഇതിൽ ചെറിയൊരു ശതമാനം 'ജെൻസി' വിഭാഗത്തിൽപ്പെട്ടവരാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിലെ തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനരീതി ഇപ്പോഴും പാരമ്പര്യ ചിട്ടയിലാണ് തുടരുന്നത്. ഇത് വലിയൊരു പ്രശ്നമായി വളർന്നുവരികയാണെന്ന് അദ്ദേഹം വിലയിരുത്തി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 90 മുതൽ 95 ശതമാനം വരെ ജീവനക്കാരും യൂണിയൻ അംഗങ്ങളാണ്. ചെറുകിട വ്യവസായങ്ങളിൽ ഇത് 30 ശതമാനമായി ചുരുങ്ങുമ്പോൾ, പുതിയ തലമുറയിലെ പുത്തൻ വ്യവസായ മേഖലകളിൽ വെറും 5 മുതൽ 10 ശതമാനം വരെ മാത്രമാണ് യൂണിയൻ അംഗത്വമുള്ളത്. ഈ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾക്കായി സിഐടിയു യുവതൊഴിലാളികളുടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്.

article-image

ASSASWASA

You might also like

  • Lulu Exchange
  • Straight Forward

Most Viewed