സർക്കാരിന് ആശ്വാസം; ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി


ഷീബ വിജയൻ

കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ഥലംമാറ്റം സ്റ്റേ ചെയ്തുകൊണ്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സംസ്ഥാന ആരോഗ്യവകുപ്പ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാരിന് ആശ്വാസകരമായ വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇരുകൂട്ടരുടെയും വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി നടപടി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തന്നെ സ്ഥലം മാറ്റിയത് നിയമവിരുദ്ധമായിട്ടാണെന്നായിരുന്നു ഡോ. കെ ജെ റീനയുടെ വാദം. എന്നാൽ എല്ലാ നടപടി ക്രമങ്ങളും പാലിച്ചായിരുന്നു റീനയുടെ സ്ഥലം മാറ്റമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അവരെ ഏതെങ്കിലും തരത്തിൽ തരംതാഴ്ത്തുകയോ മറ്റോ ചെയ്തിട്ടില്ല. തത്തുല്യമായ മറ്റൊരു തസ്തികയിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും അവരുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചെന്നുമുള്ള സർക്കാർ വാദങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. സംസ്ഥാനത്ത് പകർച്ചവ്യാധി പടരുന്നതിനിടെ, ആരോഗ്യവകുപ്പിന്റെ തലപ്പത്ത് തുടരുന്ന കസേരകളി ഇതിനോടകം വലിയ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചിരുന്നു. ഡോ. റീനയ്ക്ക് പകരം അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിയ്ക്കാണ് നിലവിൽ ഡയറക്ടറുടെ ചുമതല നൽകിയിരിക്കുന്നത്. ട്രൈബ്യൂണൽ ഉത്തരവുമായി ഡോ. റീന ഓഫീസിലെത്തിയെങ്കിലും കസേര വിട്ടുനൽകാൻ ഡോ. മീനാക്ഷി കൂട്ടാക്കിയിരുന്നില്ല.

article-image

assaasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed