അധ്യാപികയുടെ ആത്മഹത്യ: കണ്ണൂരിൽ ആൺസുഹൃത്ത് ശരൺ പോലീസ് പിടിയിൽ
ഷീബ വിജയൻ
കണ്ണൂര്‍: കണ്ണൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് ശരണ്‍ പിടിയിലായി. ഇയാളുടെ മര്‍ദനത്തെ തുടര്‍ന്നാണ് ആദിത്യ അനിതകുമാര്‍ (28) ജീവനൊടുക്കിയതെന്ന് കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പാനൂര്‍ പോലീസ് കേസെടുത്തിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപികയായിരുന്നു മരിച്ച ആദിത്യ. കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആദിത്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം സംഭവിച്ചത്.
DSADSADSW

