സൂര്യനെല്ലിയിൽ കാട്ടാന ആക്രമണം: യുവതി കൊല്ലപ്പെട്ടു, കുട്ടിക്കും പരിക്ക്
ഷീബ വിജയൻ
ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ ഒരമ്മ കൊല്ലപ്പെടുകയും കൂടെയുണ്ടായിരുന്ന കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു. സൂര്യനെല്ലി സ്വദേശിനിയായ മാരി (36) ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെ കുട്ടിയെ സ്കൂളിൽ വിടാൻ പോകുന്നതിനിടെയാണ് ഇവർ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടത്. മേഖലയിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നതിനാൽ ആനക്കൂട്ടം സമീപത്തുള്ള കാര്യം ഇവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ട്.
dfsdewdfsds

